

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കവിതാ സന്തോഷ്, ജോസഫിന്‍ മാര്‍ട്ടിന്‍, ബ്ലോക്ക് മെമ്പര്‍മാരായ ജി.ശ്രീകല, രാധികാ പ്രദീപ്, പി.അജിത, ആര്‍.പി.നന്ദു രാജ്, ബി.ഡി.ഒ ലെനിന്‍.എല്‍, ആരോഗ്യ ഭവനം, സുരക്ഷാ ജീവനക്കാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ബ്ലോക്കിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.



