

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ എസ്.എസ്.പ്ലാസാ മന്ദിരത്തില്‍ നടന്ന വക്കം പുരുഷോത്തമന് അനുസ്മരണ സമ്മേളനം സംഘം പ്രസിഡന്റ് ഡോ.വി.എസ്.അജിത് കുമാര്‍ ഉത്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ അര്‍ബന്‍ സൊസൈറ്റിയുടെ നിര്‍മ്മാവും ഉദ്ഘാടകനും വക്കം ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ.എസ്.ശ്രീരഞ്ചന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി എസ്.ബിന്ദു, ഡയറക്ടര്‍മാരായ എം.ആര് രവീന്ദ്രന്, ആര്.തുളസിദാസ്, അഡ്വ.കെ.ജയപാല്‍, എസ്.ശ്രീരംഗന്‍ എന്നിവര്‍ സംസാരിച്ചു. സംഘം ജീവനക്കാരനായ ബി.റിജു കൃതജ്ഞത പറഞ്ഞു.



