Breaking News

കേരളത്തില്‍ വാക്‌സിന്‍ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്ക് മാത്രമെന്ന് മന്ത്രി

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കേവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ സ്ഥിതി ആശങ്കാജനകമെന്ന് സൂചന നല്‍കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് 2 ദിവസത്തേക്ക് മാത്രമേയുള്ളൂവെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ക്ക് ആവശ്യപ്പെട്ടുവെന്നും രണ്ടു ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ തടസ്സപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഗുരുതര പ്രശ്‌നങ്ങളുള്ള രോഗികള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള കോവിഡ് ആശുപത്രിയില്‍ എത്തിക്കണം. കോവിഡിന്റെ കര്‍വ് ക്രഷ് ചെയ്യാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഏത് പ്രദേശത്താണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പ്രത്യേകം പരിശോധിക്കും. അവിടെ പ്രത്യേക ഇടപെടല്‍ നടത്തും. പരിശോധന കുറഞ്ഞ സ്ഥലങ്ങളില്‍ അവ വര്‍ധിപ്പിക്കും. ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *