Breaking News

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; പ്രത്യേക ക്രമീകരണവുമായി ആരോഗ്യവകുപ്പ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രക്രിയ ദ്രുതഗതിയില്‍ പുരോഗമിക്കെ ഉണ്ടായിരിക്കുന്ന വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനം. വാക്‌സിന്‍ സ്റ്റോക്ക് കുറവുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വാക്സിന്‍ എത്തിച്ച് ക്യാമ്പ് തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. എട്ട് ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.
വാക്‌സിനേഷന്‍ ക്യാമ്പ് നിലവിലുള്ള രീതിയില്‍തന്നെ തുടരും. വാക്സിന്‍ സ്റ്റോക്ക് കുറവുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളില്‍നിന്ന് വാക്സിന്‍ എത്തിക്കും. സംസ്ഥാനമൊട്ടാകെ കോണ്‍ടാക്റ്റ് ട്രോസിങ് ശക്തമാക്കാനും ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കാനും തീരുമാനമായി. 15ന് കൂടുതല്‍ ഡോസ് വാക്സിനുകള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *