Breaking News

ഒഴിവുകളും ദര്‍ഘാസുകളും

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സര്‍ക്കാര്‍ വി. എച്ച്. എസ്. സ്‌കൂളില്‍, വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍-വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (ജൂനിയര്‍) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 11 രാവിലെ 11ന് യോഗ്യതയുമായി ബന്ധപ്പെട്ട അസല്‍ രേഖകളുമായി അന്നേദിവസം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീയേജന്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 30 ഉച്ചയ്ക്ക് 12നാണ് ദര്‍ഘാസ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. അന്നേദിവസം ഒരു മണിയ്ക്ക് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848960115 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരള-യില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്‌സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. അപേക്ഷകള്‍ ജൂണ്‍ 20 വൈകിട്ട് അഞ്ചിന് മുന്‍പായി സമര്‍പ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.shsre.kerala.gov.in.

കാട്ടാക്കട താലൂക്കിലെ കോട്ടൂര്‍ പ്രവര്‍ത്തിച്ചുവരുന്ന 68, 69, 70 എന്നീ റേഷന്‍കടകളില്‍ നിന്നും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പൊട്ടിയം, മണ്ണാംകോണം, ആമല, ആയിരംകല്‍, അണകാല്‍, കുന്നത്തേരി, പ്ലാവിള, പാത്ത്, എമ്പിയാട്, വാലിപ്പാറ, ചോനംമ്പാറ എന്നീ സ്ഥലങ്ങളിലുള്ള ആദിവാസി സെറ്റില്‍മെന്ററുകളില്‍ എത്തിക്കുന്നതിനായി ടിപ്പര്‍ (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 10 ഉച്ചയ്ക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. അന്നേദിവസം മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്04712731240

Related posts

Leave a Reply

Your email address will not be published. Required fields are marked *