Breaking News

ഇടതുപക്ഷം വിമര്‍ശനം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനം; മുഖ്യമന്ത്രിയെ താറടിക്കാന്‍ മാധ്യമശ്രമമെന്നും മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇടതുപക്ഷം വിമര്‍ശനം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയെ താറടിക്കാന്‍ മാധ്യമശ്രമമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് സംഭവിച്ച തോല്‍വിയെ സംബന്ധിച്ച് സംസാരിച്ച ക്രിസ്ത്യന്‍ പുരോഹിതന്‍ ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ താറടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റിലും പരാജയപ്പെട്ടതോടെ ഗീവര്‍ഗീസ് കൂറിലോസ് സംസ്ഥാന ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു. പുരോഹിതന്‍മാരില്‍ വിവരദോഷികളുണ്ടെന്നതിന്റെ തെളിവാണ് ഗീവര്‍ഗീസ് കൂറിലോസിന്റെ പരാമര്‍ശമെന്നാണ് മുക്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറഞ്ഞത്. ക്രിസ്ത്യന്‍ പുരോഹിതനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *