

വര്‍ക്കല: ലോക സമാധനത്തിന് മാതൃശക്തി ഉണരണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. ശ്രീനാരയണ ഗുരുദേവന്റെ ദര്‍ശനത്തില്‍ അധിഷ്ടിതമായ ശരിയായ ആത്മീയതയിലുള്ള മാതൃശക്തി ശിവഗിരിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുധര്‍മ്മപ്രചരണ സഭയുടെ പോക്ഷക സംഘടനയായ മാത്യസഭയുടെ കേന്ദ്ര പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി സച്ചിതാനന്ദ. യോഗത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷര്‍ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതം പറഞ്ഞു. സ്വാമി അംബികാനന്ദ അനുഗ്രഹ പ്രഭാക്ഷണം നടത്തി.





സഭാ വൈസ് പ്രസിഡന്റ് അഡ്വ.വി.കെ.മുഹമ്മദ്, രജിസ്ട്രാര്‍ അഡ്വ.പി.എം.മധു, പി.ആര്‍.ഒ വി.കെ.ബിജു, ജോ: രജിസ്ട്രാര്‍ അജയകുമാര്‍ കണ്ണൂര്‍, കോര്‍ഡിനേറ്റര്‍ പുത്തൂര്‍ ശോഭനന്‍, മണിയമ്മ ഗോപിനാഥ്, ശ്രീജ.ജി.ആര്‍, ഡോ.അനിതാ ശങ്കര്‍ (കൊല്ലം), പി.കെ.ഗൗരി ടീച്ചര്‍(കണ്ണൂര്‍), ഷൈലജ പൊന്നപ്പന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മാതൃസഭ കേന്ദ്രസമിതി പ്രസിഡന്റ് ആയി ഡോ.അനിത ശങ്കര്‍, വൈസ് പ്രസിഡന്റുമാരായി ഷൈലജ പൊന്നപ്പന്‍(കോട്ടയം), മണിയമ്മ ഗോപിനാഥ് പത്തനംതിട്ട, സെക്രട്ടറി ശ്രീജ ജി.ആര്‍(കൊല്ലം), ജോ.സെക്രട്ടറിമാരായി സിന്ധു ഷാജി(എറണാകുളം), വിമല (കായംകുളം), വസന്തകുമാരി വേണുഗോപാല്‍ (തൃശ്ശൂര്‍ )ട്രഷറര്‍ ആയി ഷാലി വിനയന്‍(എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു.




