Breaking News

പാവങ്ങള്‍ക്ക് കിട്ടാത്ത കിറ്റ് ഞങ്ങള്‍ക്കും വേണ്ടെന്ന് വി.ഡി.സതീശന്‍

വി.ഡി.സതീശന്‍

തിരുവനന്തപുരം: പാവങ്ങള്‍ക്ക് കിട്ടാത്ത കിറ്റ് ഞങ്ങള്‍ക്കും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിപക്ഷ നേതാവിന്റെ ഈ നിലപാടോടെ യു.ഡി.എഫ് എം.എല്‍.എമാര്‍ കിറ്റ് വാങ്ങില്ലെന്നാണ് സൂചന. ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യു.ഡി.എഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്. ഉത്രാട ദിനത്തിലും ഇതുവരെ പകുതിയിലേറെ പേര്‍ക്കും ഓണക്കിറ്റ് ലഭിച്ചിട്ടില്ല. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്.

മൂന്നരലക്ഷത്തോളം പേര്‍ക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. ഇന്ന് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ഓണം കണക്കിലെടുത്ത് റേഷന്‍ കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷന്‍ കടകളിലെ ഇ – പോസ് മെഷീന്‍ തകരാറിലായത് ഇരട്ടി പ്രഹരമായിയിരുന്നു. ഇന്നലെ രാവിലെ എട്ട് മണിക്ക് കട തുറന്നത് മുതല്‍ മെഷീന്‍ പണിമുടക്കി. ഒടിപി വെരിഫിക്കേഷന്‍ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്. പത്തരയോടെ പ്രശ്‌നം പരിഹരിച്ചെങ്കിലും കിറ്റ് വിതരണം മന്ദഗതിയിലായി. മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ പെട്ടെന്ന് എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്‌സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മില്‍മയുടെ പായസം മിക്സും, റെയ്ഡ്‌കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളില്‍ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം?ഗ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

Related posts

Leave a Reply

Your email address will not be published. Required fields are marked *