Breaking News

എം.വി.ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മോന്‍സന്‍ മാവുങ്കലിന് ശിക്ഷ ലഭിച്ച പോക്‌സോ കേസുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ബന്ധപ്പെടുത്തിയത് പരാമര്‍ശിച്ചായിരുന്നു വി.ഡി.സതീശന്റെ വിമര്‍ശനം. രാഷ്ട്രീയ എതിരാളികളെ ഇല്ലാതെയാക്കാന്‍ സി.പി.എം എന്തുമാര്‍ഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ഗോവിന്ദന്റെ വാക്കുകളെന്നും സതീശന്‍ ആരോപിച്ചു. എം.വി.ഗോവിന്ദന്‍ ആഭ്യന്തരമന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശാഭിമാനിക്കും എം.വി.ഗോവിന്ദനുമെതിരെ കേസെടുക്കണമെന്നും സതീശന്‍ ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *