

വര്‍ക്കല:”വസുദൈവ കുടുംബകം ” എന്ന സന്ദേശം ഉയർത്തി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും, ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
രാവിലെ 7. 15 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുടെ അധ്യക്ഷതയിൽ നടന്ന യോഗാദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാ നന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ആശുപത്രി സെക്രട്ടറിയും ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവുമായ ശ്രീമദ് സ്വാമി ഋതംഭരാനന്ദ സ്വാഗതം ആശംസിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധിയായ ഗവ വിമൻസ് കോളേജ് പ്രൊഫസർ ഡോ. എൽ വിജയ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ എം ലാജി മുഖ്യാതിഥിയായി പങ്കെടുത്തു. തുടർന്ന് മെയിൻ ബിൽഡിങ്ങിനെ സമീപം യോഗ പ്രദർശനവും നടത്തി. പ്രകൃതി ചികിത്സാ വിഭാഗം ഡയറക്ടർ ഡോ. കെ ആർ ജയകുമാറിന്റെ നേതൃത്വത്തിൽ യോഗ പ്രോട്ടോകോൾ പ്രകാരമുള്ള യോഗ പ്രദർശനത്തിൽ സമൂഹത്തിലെ പ്രമുഖ വ്യക്തികളും നഴ്സിംഗ് വിദ്യാർത്ഥികളും ഡോക്ടർമാരും ഉൾപ്പെടെയുള്ള ഹോസ്പിറ്റൽ ജീവനക്കാരും പങ്കാളികളായി. ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് കെ ബീന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ഷാജി എച്ച് ആർ മാനേജർ വിപിൻ രാജ് എന്നിവർ പങ്കെടുത്തു.

