
വർക്കല: കോൺഗ്രസ് നേതാവും വർക്കല നഗരസഭയുടെ മുൻ ആക്ടിങ് ചെയർമാനുമായിരുന്ന ശിവഗിരി കൈതക്കോണം കൊച്ചുവീട്ടിൽ ബിജു ഗോപാലൻ (56) അന്തരിച്ചു. പാർട്ടിയിൽ വിവിധ നിലകളിൽ സജീവമായിരുന്ന അദ്ദേഹം യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ശിവഗിരി മണ്ഡലം പ്രസിഡന്റ്, ഡി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2000-ലും 2010-ലും വർക്കല നഗരസഭയുടെ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ച ബിജു ഗോപാലൻ 2010-ൽ നഗരസഭയുടെ ആക്ടിങ് ചെയർമാനായും പ്രവർത്തിച്ചു.
ഭാര്യ: ശാലിനി (അസിസ്റ്റന്റ് എഞ്ചിനീയർ, വെട്ടൂർ ഗ്രാമപഞ്ചായത്ത്). മക്കൾ: മാളവിക, പാർഥിപൻ (വിദ്യാർത്ഥികൾ).
വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ഓഫീസിലും 10.30-ന് മൈതാനം മുനിസിപ്പൽ പാർക്കിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലെത്തിച്ച് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

