Breaking News

വര്‍ക്കലയില്‍ കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം

വര്‍ക്കല: വര്‍ക്കലയില്‍ കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം. വര്‍ക്കല കാപ്പില്‍ എം.ആര്‍.ബീച്ച് റിസോര്‍ട്ടിന് പുറകുവശത്ത് കടല്‍ത്തീരത്താണ് ഇന്ന് രാവിലെ എട്ടരയോടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. 35നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നപടികള്‍ക്കായി ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. നാട്ടുകാര്‍ വിവമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അയിരൂര്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *