

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം പരവൂര്‍ കയലിലൂടെ ഒഴുകി കാപ്പില്‍ ഭാഗത്തേക്ക് പോകുന്നതായി അയിരൂര്‍ പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പെയിന്റ് പണിക്കാരനായ സജിന്‍ വെളളിയാഴ്ച ജോലിക്ക് പോയി തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തവെയാണ് കാപ്പില്‍ കായലില്‍ മൃതദേഹം കണ്ടെത്തിയത്. അയിരൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. സജിന്‍ അവിവാഹിതനാണ്.





