

വര്‍ക്കല: വര്‍ക്കല കണ്ണംബ ഭഗവതി ക്ഷേത്രക്കുളത്തില്‍ വൃദ്ധന് മുങ്ങി മരിച്ച നിലയില്‍. കണ്ണംബ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നാസറി(65)നെയാണ് മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ഷേത്രക്കുളത്തില്‍ കാല് കഴുകാനിറങ്ങിയ നാട്ടുകാരനാണ് കുളത്തില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വര്‍ക്കല പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. നടയറയില്‍ ഇറച്ചിവെട്ട് തൊഴിലാളിയാണ് നാസര്‍. ഭാര്യ: ആബിദ. മക്കള്‍: അല്‍സമീര്‍, സനോജ്, മനോജ്, ബൈജി, ഷൈജി.






