Breaking News

വർക്കലയിൽ പൂട്ടിക്കിടന്ന വീട്ടിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വർക്കല: നെടുങ്കടണ്ട പ്ലാവഴികം ജംഗ്ഷന് സമീപം ആൾതാമസം ഇല്ലാത്ത വീട്ടിലെ കിണറ്റിൽ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 ഓട് കൂടി കിണർ വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് മൂന്നു മാസത്തിലധികം പഴക്കം ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. പ്ലാവഴികം ജംഗ്ഷാനു സമീപം ജോംസ് വില്ലയിയിലെ കിണറ്റിൽ ആണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിദേശത്ത് താമസം ആക്കിയിരുന്ന വീട്ടുടമസ്ഥർ നാട്ടിൽ സ്ഥിരതാമസത്തിന് എത്തുന്നതിനോട് അനുബന്ധിച്ചു വീടും പുരയിടവും വൃത്തിയാക്കാൻ തൊഴിലാളികളെ നിർത്തിയിരുന്നു. കിണറിന്റെ ഉള്ളിൽ അഞ്ചു തൊടിയോളം ഉള്ളിൽ കാട് കയറിയ അവസ്‌ഥയിൽ ആയിരുന്നു. ഇത് വൃത്തിയക്കുന്നതിന് ഇടയിൽ കൈപത്തിയുടെ അവശിഷ്ടം ലഭിക്കുകയും ദുർഗന്ധം വമിക്കുകയും ചെയ്തതിനെ തുടർന്ന് ആണ് തൊഴിലാളികൾ പോലീസിനെയും സ്ഥലം ജനപ്രതിനിധികളെയും വിവരം അറിയിച്ചത്. അഞ്ചുതെങ്ങ് പോലീസും, വർക്കല ഫയർ ആൻഡ് റേസ്ക്ക്യു ടീമും സ്ഥലത്ത് എത്തിയാണ് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്. സ്ഥലത്തെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മിസ്സിങ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുമെന്ന് അഞ്ചുതെങ്ങ് എസ്.എച്.ഓ ചന്ദ്രദാസൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ റൂറൽ അഡീഷണൽ എസ് പി ഇ .എസ്.ബിജുമോൻ, സ്ഥലത്ത് എത്തി വിശദ വിവരങ്ങൾ ശേഖരിച്ചു.

ഉച്ചയ്ക്ക് ശേഷം സയൻറിഫിക് ടീം എത്തി സാമ്പിളുകൾ ശേഖരിച്ചു മടങ്ങി. സമീപ പോലീസ് സ്റ്റേഷനുകളിൽ കാണാതായ ആൾക്കാരെക്കുറിച്ചുള്ള പരാതിയിന്മേൽ സംശയം ഉള്ള ആൾക്കാരുടെ കുടുബാംഗങ്ങളുടെ ഡിഎൻഎ ശേഖരിച്ചു പരിശോധനക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കൂവെന്ന് അഞ്ചുതെങ്ങ് പോലീസ് പറഞ്ഞു. വൈകുന്നേരം ആറു മണിയോടുകൂടി വർക്കല ഫയർഫോഴ്സ് സംഘം വീണ്ടും സംഭവസ്ഥലത്തെത്തി കിണറ്റിലെ വെള്ളം മുഴുവനും വറ്റിച്ചു പരിശോധന നടത്തുകയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *