

വർക്കല: കാറിൽ മാരകായുധങ്ങളുമായി വന്ന യുവാക്കളെ വർക്കല പോലീസ് അതിസാഹസികമായി പിടികൂടി. ശനിയാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. കാറിൽ മാരകായുധങ്ങളുമായി യുവാക്കൾ വർക്കല ഭാഗത്തേക്ക് വരുന്നതായി ഡിവൈഎസ്പി ബാബുക്കുട്ടന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു . വർക്കല മരക്കട മുക്കിൽ സ്വകാര്യ മതിലിൽ ഇടിച്ചു നിർത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴ്പെടുത്തിയത്.
ആറ്റിപ്ര വില്ലേജിൽ ആറ്റിൻകുഴി ചേമ്പ്പറമ്പ് സ്വരാജ്ഭവനിൽ വിശ്വംഭരൻ മകൻ സുരാജ്(30), കഴക്കൂട്ടം വില്ലേജിൽ പ്രിയനിവാസിൽ പ്രകാശൻ മകൻ പ്രിയൻ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പോലീസ് യുവാക്കൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് കണ്ടെടുത്തു. ശ്രീകാര്യം, കഴക്കൂട്ടം, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കവർച്ച,മോഷണം, പിടിച്ചുപറി, തുടങ്ങി നിരവധി കേസുകളിലെ പ്രതികളും, ജയിൽവാസവും അനുഭവിച്ചവരാണ് ഇവർ. ഡിവൈ എസ് പി ബാബുക്കുട്ടൻ, എസ്ഐമാരായ ഷംസുദ്ദീൻ,ലാൽ എ.എസ്.ഐ മാരായ ശരത്, സുഭാഷ് സിപിഒ. വിനോദ്, ജസീൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. …