

വർക്കല : കോവിഡ് മുന്നണി പോരാളിയായിരുന്ന വർക്കല സബ് ഇൻസ്പെക്ടർ സാജന്റ്റെ കുടുംബത്തിന് ഇൻഷുറൻസ് തുക കൈമാറി. സർവീസിൽ ഇരിക്കെ മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അവകാശികൾക്കു കേരള പൊലീസ് ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകുന്ന സി.പി.എ.എസ് പ്രകാരമുള്ള ഇൻഷുറൻസ് തുക അകാലത്തിൽ മരണപ്പെട്ട വർക്കല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സാജൻ വി.എസ്.ന്റെയും,അയിരൂർ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിരുന്ന ശ്രീ.റഹിം ന്റെയും വസതികളിൽ വച്ചു ഇന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ ഇരുവരുടെയും അവകാശികൾക്കു കൈമാറി.
കോവിഡ് മുന്നണിപ്പോരാളികളായി പ്രവർത്തിച്ചു കോവിഡ് ബാധിച്ചു മരണപ്പെട്ട 11 പോലീസ് ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളതെന്നും ആശ്രിതനിയമനത്തിൽ സീനിയോറിറ്റി നോക്കിയാൽ 2014ലെ ആശ്രിതർക്ക് ആണ് ഇപ്പോൾ ജോലി നൽകി കൊണ്ടിരിക്കുന്നതെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റ്റെ ഭാഗമായി കോവിഡ് ബാധിച്ച് മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് പ്രത്യേക പരിഗണന നൽകി സീനിയോറിറ്റി നോക്കാതെ നിയമനം നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് സ്വാഗത പ്രാസംഗികൻ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജന:സെക്രട്ടറി സി.ആർ ബിജു പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കോവിഡ് ബാധിച്ച് മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്കുള്ള നിയമനം യാതൊരു മാനദണ്ഡവും നോക്കാതെ ഒന്നാം പരിഗണന നൽകണമെന്ന് മുഖ്യമന്ത്രിയോട് സംസാരിച്ചു തീരുമാനം എടുക്കുമെന്നും ഉറപ്പുനൽകിയ ശേഷമാണ് കുടുംബത്തിന് തുക കൈമാറിയത്.
സാജൻ വി.എസ്.ന്റെ നെല്ലിക്കോടുള്ള വീട്ടുവളപ്പിൽ കോവിഡ് മാനദണ്ഡ പ്രകാരം നടന്ന ലളിതമായ ചടങ്ങിൽ എം.എൽ.എ മാരായ വി.ജോയി, ഓ.എസ്. അംബിക, വർക്കല ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സ്മിത സുന്ദരേശൻ, ഒറ്റൂർ പഞ്ചായത്തു പ്രസിഡന്റ് പി .ബീന, വൈസ് പ്രസിഡന്റ് ജയപ്രകാശ് ,വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.എസ്.പ്രദീപ് ,വാർഡ് മെമ്പർ രാഗിണി, വർക്കല ഡി വൈ എസ്.പി ബാബുകുട്ടൻ, കെ പി ഓ എ , കെ പി എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വര്‍ക്കലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചതിന് ശേഷമാണ് സാജന് കോവിഡിന് കീഴടങ്ങിയത്. സുജയാണ് സാജന്റെ ഭാര്യ. അഡ്വ.വീണ, നവമി(എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി) എന്നിവര്‍ മക്കളാണ്.

അയിരൂർ എ എസ് ഐ ആയിരുന്ന എ .റഹീമിന്റെ കുടുംബത്തിന് തുക കൈമാറുന്നു