Breaking News

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആറ്റിങ്ങലില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു

ആറ്റിങ്ങല്‍: കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്റെ നേതൃത്വത്തില്‍ ബ്ലോക്ക് തല തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 17 ന് ദ്വാരക ആഡിറ്റോറിയത്തിലാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ചിറയിന്‍കീഴ്, വര്‍ക്കല ബ്ലോക്കുകള്‍ സംയുക്തമായി നടത്തുന്ന കരിയര്‍ കാര്‍ണിവല്ലില്‍ എസ്.എസ്.എല്‍.സി മുതല്‍ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ടെക്‌നിക്കല്‍പരമായി മറ്റു യോഗ്യതകളുള്ളവര്‍ക്കും പങ്കെടുക്കാം.

വീട്ടു ജോലികള്‍, ഹോം നഴ്‌സിംഗ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ പ്രായപരിധി 55 വയസായിരിക്കും. ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായ വിവിധതരം നൈപുണ്യ വികസന കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ എടുക്കുന്നതിനുള്ള സൗകര്യവും തൊഴില്‍മേളയോടനുബന്ധിച്ച് ഉണ്ടായിരിക്കും. കരിയര്‍ കാര്‍ണിവല്ലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള യുവതീ യുവാക്കള്‍ 17 ന് രാവിലെ 9 മണിക്ക് ബയോഡാറ്റയും ഓര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0471 3586525

Related posts

Leave a Reply

Your email address will not be published. Required fields are marked *