Breaking News

സാധരണക്കാരുടെ അകവും പുറവും പൊള്ളും; സപ്ലൈകോ വില വര്‍ദ്ധനവ് ഇങ്ങനെ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ വാങ്ങാനെത്തുന്ന സാധരണക്കാരുടെ അകവും പുറവും പൊള്ളുന്ന തരത്തില്‍ സപ്ലൈകോയില്‍ വന്‍ വിലവര്‍ദ്ധനവ്. 5 മുതല്‍ 46 രൂപ വരെയാണ് സപ്ലൈകോ വില വര്‍ദ്ധിപ്പിക്കന്നത്. 70 ശതമാനം സബ്‌സിഡിയില്‍ ലഭിച്ചിരുന്ന സാധനങ്ങള്‍ക്ക് ഇനി മുതല്‍ 35 ശതമാനം സബ്‌സിഡിയേ ലഭിക്കുകയുള്ളൂ. വിപണി വില കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഇനി മുതല്‍ സപ്ലൈകോയിലെ വിലയിലും മാറ്റമുണ്ടാകും. നിലവില്‍ 74 രൂപ വിലയുള്ള ചെറുപയറിന് ഇനി മുതല്‍ 92.63 രൂപയും 24 രൂപ വിലയുള്ള മട്ട അരിക്ക് 30.86 രൂപയും നല്‍കേണ്ടിവരും.

മറ്റ് അവശ്യ സാധനങ്ങളുടെ പുതിയ വിലയും നിലവിലെ വിലയും ചുവടെ:
ഉഴുന്ന് (1 കി.ഗ്രാം) – 95.28 രൂപ (66 രൂപ)
വന്‍കടല (1 കി.ഗ്രാം) – 69.93 രൂപ (43 രൂപ)
വന്‍പയര്‍ (1 കി.ഗ്രാം) – 75.78 രൂപ (45 രൂപ)
തുവര പരിപ്പ് (1 കി.ഗ്രാം) – 111.48 രൂപ (65 രൂപ)
മുളക് (500 ഗ്രാം) – 82.07 രൂപ (75 രൂപ)
മല്ലി (500 ഗ്രാം) – 78 രൂപ (78 രൂപ)
പഞ്ചസാര (1 കി.ഗ്രാം) – 27.28 രൂപ (22 രൂപ)
വെളിച്ചെണ്ണ (അര ലിറ്റര്‍) – 55.28 രൂപ (46 രൂപ)
ജയ അരി (1 കി.ഗ്രാം) – 29.46 രൂപ (25 രൂപ)
കുറുവ അരി (1 കി.ഗ്രാം) – 30.05 രൂപ (25 രൂപ)
പച്ചരി (1 കി.ഗ്രാം) – 26.08 രൂപ (23 രൂപ)

സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടെന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ തീരുമാനത്തില്‍നിന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ നയം മാറ്റുമ്പോള്‍ സാധാരണക്കാരെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നടപടി ഉടനുണ്ടാവില്ലെന്ന് ആശ്വസിച്ചിരുന്നെങ്കിലും ഇടിത്തീപോലെയാണ് വിലവര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സപ്ലൈകോയുടെ സാമ്പത്തിക സ്ഥിതി അതിദയനീയമാകുമെന്ന് കണ്ടാണ് മന്ത്രിസഭാ യോഗത്തിന്റെ ഈ തീരുമാനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *