Breaking News

വർക്കലയിൽ അനധികൃത കോൺക്രീറ്റ് പാസേജ് നിർമ്മാണം

വർക്കല: വർക്കലയിൽ അനധികൃത കോൺക്രീറ്റ് പാസേജ് നിർമ്മാണം. പാലച്ചിറയിൽ നിന്നും കോളേജിലേക്ക് പോകുന്ന വഴി ക്കാണ് അപകടകരമായ രീതിയിൽ റോഡിനോട് ചേർന്ന് അനധി കൃത കോൺക്രീറ്റ് പാസേജ് നിർമ്മാണം നടക്കുന്നത്. സ്വകാര്യ വ്യക്തി വീട്ടിൻ്റെ ഗേറ്റിനു മുന്നിൽ റോഡിലേക്ക് ചേർത്താണ് കോൺക്രീറ്റ് പാസേജ് നിർമ്മിച്ചിരിക്കുന്നത്. സാധാരണഗതിയിൽ റോഡിന് ഇരുവശമുള്ള സ്ഥലങ്ങളിൽ ഇത്തരം പാസ്സേജുകൾ നിർമ്മിക്കുമ്പോൾ പി.ഡബ്ല്യു.ഡി യിൽ നിന്നും പ്രത്യേക അനുമതി വാങ്ങി അവരുടെ നിർദ്ദേശാനുസരണം മാത്രമേ നിർമ്മാണ പ്രവർത്തികൾ നടത്തുവാൻ പാടുള്ളൂ.

എന്നാൽ ഇവിടെ ഇത്തരം അനുമതികൾ ഒന്നും നൽകിയിട്ടില്ലാ യെന്നും, നിർമ്മാണ പ്രവൃത്തികൾ പ്രഥമദൃഷ്ട്യാ നിയമലംഘന മാണെന്നും സ്ഥലം സന്ദർശിച്ച പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ വ്യക്തമാക്കി. റോഡിൽ നിന്നും രണ്ട് മീറ്റർ അകലത്തിൽ മാത്രമേ ഇത്തരം നിർമ്മാണ പ്രവർത്തികൾ പാടുള്ളൂ വെന്നും അധികൃതർ പറഞ്ഞു. റോഡിൻ്റെ ഇരുവശങ്ങളിലും മഴവെള്ളപ്പാച്ചിലിനുള്ള ഓടകൾ ഇല്ലെങ്കിൽ വെള്ളത്തിൻ്റെ സാധാരണഗതിയിലുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയി ലുള്ള ഒരു നിർമ്മാണ പ്രവർത്തികളും പാടില്ല എന്നുള്ളതും കർശനമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അനധികൃതമായി നിർമ്മിച്ച നിർമ്മാണ പ്രവർത്തികൾ പൊളിച്ചു മാറ്റുന്നതിനുള്ള നോട്ടീസ് നൽകുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.

പ്രതലത്തിൽ നിന്നും ക്രമാതീതമായ ഉയരത്തിൽ പാസ്സേജ് നിർമ്മിച്ചിരിക്കുന്നതിനാൽ വാഹനാപകട സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശ വാസികളായ നിരവധിപേർ വീട്ടുടമസ്ഥരെ ബന്ധപ്പെട്ടങ്കിലും സർക്കാർ സംവിധാനങ്ങളെ പോലും വെല്ലുവിളിക്കുന്ന രീതിയി ലുള്ള പ്രതികരണമാണ് ഉണ്ടായിരുന്നതെന്ന് അവർ കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *