
ആറ്റിങ്ങൽ: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് അപകടം. വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെ ദേശീയപാതയിൽ മൂന്ന്മുക്കിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ അവനവഞ്ചേരി ടോൾമുക്ക് അലിയാരുവിള എസ്.എസ് മൻസിലിൽ 51 വയസ്സുള്ള സക്കീർ ഹുസൈൻ , ഓട്ടോറിക്ഷയിലെ യാത്രക്കാരായ കാനറാ ബാങ്ക് ജീവനക്കാരെയും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് അതേ ദിശയിൽ ബസിനു മുന്നിലൂടെ പോയ മുന്നിലൂടെ പോയ ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ഓട്ടോ മറിഞ്ഞു തറയിലൂടെ നിരങ്ങി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു പുറകിൽ ചെന്ന് ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടി കൂടിയ ആളുകളാണ് അപകടത്തിൽ പരിക്കേറ്റവരെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.



