Breaking News

ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

ശിവഗിരി: പതിനൊന്നാമത് അന്തർദേശീയ യോഗ ദിനാചരണ ത്തിന്റെ ഭാഗമായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ യോഗ ബോധവൽക്കരണ സെമിനാറും, യോഗ പ്രദർശനവും നടത്തി. ബോധവൽക്കരണ സെമിനാറിന്റെ ഉദ്ഘാടനം ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ നിർവഹിച്ചു. ഡോ: ബി ഭുവനേന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ: എം ജയരാജു മുഖ്യപ്രഭാഷണവും യോഗാചാര്യൻ ഡോ: കെ ജയകുമാർ പ്രബന്ധവും അവതരിപ്പിച്ചു. റിട്ട: പ്രൊഫ. ശ്രീ സനൽ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് എസ് ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗ ക്ലബ്ബിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ ശ്രീ. ബി രാമചന്ദ്രൻ ശ്രീമതി ചന്ദ്രിക എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു തുടർന്ന് യോഗാചാര്യൻ ഡോ: കെ ജയകുമാറിന്റെ നേതൃത്വത്തിൽ യോഗാ പ്രദർശനം നടത്തി. ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വർക്കല യോഗ ക്ലബ് അംഗങ്ങൾ, ശിവഗിരി കോളേജ് ഓഫ് ശ്രീനാരായണ നഴ്സിങ്ങിലെ വിദ്യാർത്ഥികൾ ഡോക്ടർമാർ ഹോസ്പിറ്റൽ ജീവനക്കാർ പൊതുജനങ്ങൾ എന്നിവർ ഉൾപ്പെടെ 250ലധികം പേർ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *