Breaking News

വർക്കലയിൽ 30 ഗ്രാം എംഡിഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

വർക്കല: സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 30 ഗ്രാം എംഡിഎയുമായി രണ്ട് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. വർക്കല എസ്.എൻ കോളേജിന് സമീപ പ്രദേശത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കിളിമാനൂർ തട്ടത്തുമല ഗീതാഭവനിൽ താമസിക്കുന്ന വൈശാഖ് (35), വർക്കല ശ്രീനിവാസപുരം കുന്നിൽ വീട്ടിൽ താമസിക്കുന്ന ഷിഹാസ് (29)എന്നിവരാണ് പിടിയിലായത്. വർക്കല കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി സ്ഥിരമായി മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന പ്രധാനികളാണിവരെന്ന് പോലീസ് അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈശാഖിനെ മാസങ്ങളായി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടാഴ്ച മുൻപ് മൂങ്ങോട് പള്ളിക്ക് സമീപത്ത് ഇയാളെ പിടികൂടിയിരുന്നു. അന്ന് ചെറിയ അളവിൽ മാത്രമാണ് മയക്കുമരുന്ന് ലഭിച്ചത്. ഇപ്പോഴത്തെ സംഭവത്തിൽ, വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി എസ്.എൻ കോളേജിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു വീട്ടിലെത്തിയ പ്രതികളെ പിന്തുടർന്ന് ഡാൻസാഫ് സംഘം എത്തി. പോലീസ് എത്തുന്നത് കണ്ട പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.

വൈശാഖ് മയക്കുമരുന്ന് എറണാകുളത്ത് നിന്ന് വാങ്ങുന്നതാണെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും, ഇതിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവുതൂക്കം നിർണ്ണയിച്ചതിൽ 30 ഗ്രാം MDMA ആണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. പ്രതികളുടെ അറസ്‌റ്റ് തുടങ്ങിയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും, പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതായും
അയിരൂർ പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ജുവനപുടി മഹേഷ് നൽകിയ നിർദ്ദേശപ്രകാരം നർകോട്ടിക്‌സ് ഡിവൈഎസ്പി അനിൽ ആർയുടെ നേതൃത്വത്തിൽ ഡാൻസാഫ് എസ്.ഐ ബിജു കുമാർ, എ.എസ്.ഐ അനൂപ്, വിനീഷ്, സുനിൽ രാജ്, ഫറൂഖ്, സുജിൽ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *