Breaking News

കടയ്ക്കാവൂരിൽ തെരുവുനായ കുറുക്ക് ചാടി ഓട്ടോറിക്ഷ മറിഞ്ഞ് 10 വയസ്സുകാരന് ദാരുണാന്ത്യം

ആറ്റിങ്ങൽ: നിലയ്ക്കാമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശിയായ പത്ത് വയസ്സുകാരൻ മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ ബിജി–വാൾട്ടർ ദമ്പതികളുടെ മകൻ ബിനോയ്‌ (10) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ യായിരുന്നു അപകടം. അമ്മ ബിജിയോടും സഹോദരി ബ്ലസിയോടും കൂടി ആറ്റിങ്ങലിലേക്ക് പോകുന്നതിനിടെ നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ബിനോയ്‌ വാഹനത്തിനടിയിൽപ്പെട്ടു ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനോയ്‌യുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ ബിജിക്കും മാമ്പള്ളി സ്വദേശിയായ ഡ്രൈവർ രാജുവിനും പരുക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്.കുട്ടിയുടെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബിനോയ്‌. അമ്മ ബിജിമോൾ മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിലെ കൊയർ ഗായികയാണ്

Related posts

Leave a Reply

Your email address will not be published. Required fields are marked *