Breaking News

വർക്കലയിൽ ഹർത്താൽ; വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു, ചെറിയ തർക്കങ്ങൾ

വർക്കല: ഹർത്താലിനോടനുബന്ധിച്ച് വർക്കലയിൽ രാവിലെ മുതൽ പല വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചിരുന്നുവെങ്കിലും, പതിനൊന്നു മണിയോടെ ഹർത്താൽ അനുകൂലികൾ എത്തി സ്ഥാപനങ്ങൾ അടപ്പിച്ചു. ഇതിനിടെ ചില വ്യാപാരികളും പച്ചക്കറി വ്യാപാരികളും ഹർത്താൽ അനുകൂലികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഇടപെട്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.

ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുൻദിവസം തന്നെ അറിയിച്ചിരുന്നു. ദളിത് സംഘടനകളായ ബി.എസ്.പി., ഭീം മിഷൻ, ഐ.എൻ.ടി.സി. യൂണിയൻ തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും സ്വകാര്യ ബസുകൾ തടയുകയും ചെയ്തത്.

വർക്കലയിലെ മദ്യശാലകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും അടച്ചതിനെ തുടർന്ന് പണം ഇടപാടിനായി എത്തിയവർക്ക് ബുദ്ധിമുട്ട് നേരിട്ടു. അതേസമയം, ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തി. മറ്റ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *