

പൂയപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിയ രണ്ടു യുവാക്കളെ പൂയപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു . പള്ളിക്കൽ കാട്ടുപുതുശേരി വെള്ള ചാലയിൽ പാറയിൽ വീട്ടിൽ ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടിയെ ആലുവയിലേക്ക് കടത്തി കൊണ്ടുപോയി. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ആലുവയിൽ ഉണ്ടെന്ന് മനസിലാക്കിയത്. തുടർന്ന് പോലീസ് ആലുവയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൂയപ്പള്ളി എസ് ഐ മാരായ രജനീഷ് മാധവൻ, അനിൽകുമാർ, രാജേഷ്, എ.എസ് ഐ മാരായ അനിൽകുമാർ, ബിജു. സി.പി.ഒ അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



