Breaking News

പരീക്ഷ എഴുതാൻ പോയ എട്ടാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി

താമരശ്ശേരി: എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി സ്വദേശിനി ഫാത്തിമ നിദയെ ആണ് കാണാതായത്. ഈ മാസം പതിനൊന്നാം തീയതി മുതലാണ് കാണാതായത്. പുതുപ്പാടി ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. ഈ മാസം പതിനൊന്നാം തീയതി മുതലാണ് കാണാതായത്. പുതുപ്പാടി ഹൈസ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോയതാണ് ഫാത്തിമ. എന്നാൽ പിന്നീട് തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്നാണ് മാതാപിതാക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ താമരശേരി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തി രിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണം. താമരശേരി പൊലീസ് സ്റ്റേഷൻ: 0495-2222240, 9497987191, 9497980792

Related posts

Leave a Reply

Your email address will not be published. Required fields are marked *