

ചിറയിൻകീഴ്: ആനത്തലവട്ടം ഗവ:യു.പി.സ്കൂളിൻ്റെ 117-ാം വാർഷികം വർണപകിട്ട് എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. ചിറയിൻകീഴ് എം.എൽ.എ വി.ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് സരിത.ആർ അദ്ധ്യക്ഷയായി. സ്കൂൾ എച്ച്.എം ശ്രീലത .എം സ്വാഗതം ആശംസിച്ചു. ചിറയിൻകീഴ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെർമാൻ പി.മണികണ്ഠൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ബിനു. ബി, വൈസ് ചെയർമാൻ ചന്ദ്രബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപിക ബബിതാ നാഥ് .എസ് ചടങ്ങിന് നന്ദിയും പറഞ്ഞു.



