

വർക്കല :വിനോദസഞ്ചാരികളായ കുടുംബത്തെ ആക്രമിച്ച കേസിലാണ് രണ്ടു യുവാക്കള്‍ അറസ്റ്റിലായത്. കൊല്ലം പേരയം പടപ്പക്കര ഫാത്തിമ ജങ്ഷന്‍ ശ്രീജു വിലാസത്തില്‍ ജോമോന്‍(32) , പടപ്പക്കര കുതിര മുനമ്പിന് സമീപം കെവിന്‍ നിവാസില്‍ കെവിന്‍ (24) എന്നിവരാണ് പിടിയിലായത്.
ഹെലിപ്പാടില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. കുടുംബാംഗങ്ങളോടൊപ്പം ഹെലിപ്പാടില്‍ ബർത്ഡെ ആഘോഷിക്കുന്നതിനിടയിൽ മദ്യലഹരിയിൽ എത്തിയ പ്രതികൾ സ്ത്രീയോട് അപമര്യാദയായി സംസാരിക്കുകയും അത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുവിനെയും മര്‍ദിക്കുകയുമായിരുന്നു. വർക്കല ഹെലിപാടിലുള്ള പോലീസ് എയ്ഡ് പോസ്റ്റിന് സമീപമായി രുന്നു സംഭവം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടൂറിസം പോലീസും, വർക്കല പോലീസും ചേർന്ന് അക്രമാസക്തരായ പ്രതികളെ പിടികൂടി.
വര്‍ക്കല ഇന്‍സ്‌പെക്ടര്‍ വി.വി. ദിപിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ മനോജ്,ബൈജു, ബിജിരാജ്, ജയന്‍, സിപിഒ മാരായ ജോജിന്‍രാജ്, ഷൈന്‍രാജ്, ആദര്‍ശ്,ശവപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



