Breaking News

ഇരുചക്രവാഹനം തടഞ്ഞ് നിർത്തി ദമ്പതികളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി.

സുജിത് (ഷുക്കൂർ)

വർക്കല : ഇരുചക്രവാഹനം തടഞ്ഞ് നിർത്തി ദമ്പതികളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. വട്ടപ്ലാംമൂട് കോളനിയിൽ സുരേന്ദ്രന്റെ മകൻ സുജിത് (ഷുക്കൂർ) ആണ് അയിരൂർ പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് രാത്രി 7 മണിയോടെയാണ് സംഭവം. ഇടവ അംബേദ്കർ കോളനിയിൽ രമേശനെയും ഭാര്യ സുലേഖ യെയും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെയാണ് സുഹൃത്ത് കൂടിയായ സുജിത് വാഹനം തടഞ്ഞു നിർത്തി മർദ്ധിച്ചത്. തന്റെ വാഹനം ഓടിക്കുവാൻ സുജിത് ന് നൽകാത്തതിലുള്ള വൈരാഗ്യമാണ് ഇതിന് പിന്നിൽ എന്നാണ് രമേശൻ പോലീസിനോട് പറഞ്ഞത്.

വാഹനം തടഞ്ഞുനിർത്തിയശേഷം കയ്യിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് രമേശന്റെ കണ്ണിന്റെ ഭാഗത്ത് അടിക്കുകയും കണ്ണിൽ നിന്ന് രക്തം വരികയും ചെയ്തിരുന്നു. തറയിൽ വീണ രമേശനെ മർദ്ധിക്കുന്നത് കണ്ട ഭാര്യ സുലേഖ ബോധരഹിതയാവു കയും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലും തുടർന്ന് കണ്ണാശുപത്രി യിലും ചികിത്സ തേടിയെങ്കിലും ഇടത് കണ്ണിന് ഗുരുതരമായ പരിക്ക് സംഭവിക്കുകയും കാഴ്ച്ച നഷ്ടമാവുകയൂം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ അയിരൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയാ യിരുന്നു. ഇയാളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *