Breaking News

വർക്കലയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

വർക്കല: പാലച്ചിറയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്കുയാത്രികൻ മരിച്ചു. പാലച്ചിറ ജംഗ്ഷനിൽ ഇറച്ചിക്കട നടത്തുന്ന തരിശൂവിള വീട്ടിൽ ബദറുദ്ദീന്റെ മകൻ അനസ് (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ പാലച്ചിറ കാറാത്തലയിലാണ് അപകടം നടന്നത്. എതിർ ദിശയിൽ വന്ന സ്വകാര്യ ബസ്സും അനസ് സഞ്ചരിച്ചു വന്ന ബുളളറ്റുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനസിനെ വർക്കലയിലെ എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ . പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *