Breaking News

വർക്കല കേരള ബാങ്ക് മാനേജരെ ഭീഷണിപ്പെടുത്തിയതായി പരാതി

വർക്കല :കേരളാ ബാങ്ക് ബ്രാഞ്ച് മാനേജരായ വനിതയെ ബാങ്കിലെ കാബിനിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയാതായി പോലീസിൽ പരാതി. ഇക്കഴിഞ്ഞ എട്ടാം തിയതി , വനിതാ ദിനത്തിൽ രാവിലെ 11 മണിയോടെ കേരളബാങ്കിന്റെ വർക്കല പഴയചന്തയിൽ പ്രവർത്തിക്കുന്ന (morning and evening) ശാഖായിലാണ് സംഭവം.

ലോൺ തിരിച്ചടവ് മുടങ്ങിയതിന് ഫോണിൽ വിളിച്ചു കുടിശ്ശിക അടച്ചു പുതുക്കി വയ്ക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായി കേരളാബാങ്ക് മാനേജരെ ബാങ്കിൽ എത്തി കാബിനിൽ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. സ്ത്രിയായ ബാങ്ക് മാനേജരെ അസഭ്യം വിളിച്ചു അപമാനിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.

ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെട്ടൂർ സ്വദേശികളായ മൂന്ന് പേർക്കെതിരെ വർക്കല പോലീസ് കേസെടുത്തു. സഹോദരങ്ങളായ ഹസ്സൻ സുധീർ , ഹുസൈൻ സുധീർ , മാതാവ് ആയിഷ എന്നിവരുടെ പേർക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

IPC 294b, 506 , 509 എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ പോലീസ് നടപടി . ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ , പൊതുസ്ഥലത്ത് അസഭ്യം പറയുക എന്നിവ പ്രകാരമുള്ള വകുപ്പുകൾ ആണ് FIR ൽ ചേർത്തിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *