Breaking News

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മേയ്, ജൂണ്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. ആഗസ്റ്റ് 23ന് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

1550 കോടി സാമൂഹ്യ സുരക്ഷാ പെന്‍ഷന് വേണ്ടിയും 212 കോടി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് വേണ്ടിയുമാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേരാണ് ക്ഷേമപെന്‍ഷന്‍ ഗൂണഭോക്താക്കള്‍. ബാങ്ക് അകൗണ്ട് വഴിയും സഹകരണസ്ഥാപനങ്ങള്‍ വഴിയുമാണ് പെന്‍ഷന്‍ തുക ലഭ്യമാകുന്നത്. ഓണം പ്രമാണിച്ചാണ് രണ്ട് മാസത്തെ പെന്‍ഷന്‍ ഒന്നിച്ച് അനുവദിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *