Breaking News

ഇടതുമുന്നണി സര്‍ക്കാര്‍ ദുരിതാശ്വാസം സുതാര്യമാക്കി: ഡോ.തോമസ് ഐസക്

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ ദുരിതാശ്വാസം സുതാര്യമാക്കിയെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്. പതിനായിരങ്ങള്‍ തിങ്ങിനിരങ്ങിക്കൂടുന്ന മഹാജനസമ്പര്‍ക്ക പരിപാടികളും ശുപാര്‍ശകളും ഇല്ലാതെ സുതാര്യവും പ്രയാസരഹിതവും അപേക്ഷകന്റെ ആത്മാഭിമാനത്തെ മാനിക്കുകയും ചെയ്യുന്ന ഒരു സമഗ്ര സംവിധാനത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ രൂപം നല്‍കിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കു നേരിട്ടു ലഭിക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയാണ് കൈകാര്യം ചെയ്യുന്നത്. ജനസമ്പര്‍ക്ക പരിപാടി എന്ന പേരില്‍ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്ന ഏര്‍പ്പാടും ഇടതു സര്‍ക്കാര്‍ അവസാനിപ്പിച്ചു-തോമസ് ഐസക് അവകാശപ്പെട്ടു.

ദുരിതാശ്വാസ നിധി തുകയുടെ വിനിയോഗവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെയും രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും ഭരണകാലം അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ശരാശരി പ്രതിവര്‍ഷം 162 കോടി രൂപ അനുവദിച്ചപ്പോള്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷം ശരാശരി 338 കോടി രൂപ വീതമാണ് ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ട്. ഇത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഇരട്ടിത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *