Breaking News

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കളിച്ചത് രാഷ്ട്രീയ നാടകം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കളിച്ചത് രാഷ്ട്രീയ നാടകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ ഉദ്ദേശം ചര്‍ച്ചയോ പ്രശ്‌ന പരിഹാരമോ അല്ലെന്നും അദ്ദേഹം ആരോപിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ച സ്തംഭിപ്പിച്ചു. ചര്‍ച്ച സമയത്ത് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം കളിച്ചത് നാടകമാണ്-മോദി വിശദീകരിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രവര്‍ത്തകരോട് മോദി ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ അല്ല ഒരു കക്ഷി നേതാവായി മാത്രമാണ് നരേന്ദ്രമോദി പെരുമാറുന്നതെന്നും രാഹുല്‍ ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. രണ്ട് മണിക്കൂറലധികം സഭയില്‍ സംസാരിച്ച മോദി വെറും രണ്ട് മിനിറ്റാണ് മണിപ്പൂരിനെ കുറിച്ച് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, മണിപ്പൂരില്‍ മെതെയ് വനിതാ കൂട്ടായ്മയായ മീരാ പൈബി പ്രഖ്യാപിച്ച റാലി മാറ്റി. താഴ്‌വരയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ചുരാ ചന്ദ്പൂരിലേക്കാണ് റാലി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കുക്കി സംഘടനകളുടെ ഭാഗത്തുനിന്ന ് പ്രതിഷേധമുണ്ടാകുമെന്ന് പ്രഖ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മണിപ്പൂര്‍ കലാപത്തില്‍ മ്യാന്‍മാറില്‍ നിന്ന് എത്തിയവര്‍ക്ക് പങ്കുണ്ടെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ തെളിവ് ആവശ്യപ്പെട്ട് പത്ത് കുക്കി എം.എല്‍.എ മാര്‍ രംഗത്ത് എത്തി. തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ അമിത് ഷാ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *