
വർക്കല: രണ്ട് കൊലക്കേസുകളുമായി ബന്ധപ്പെട്ട വൈരാഗ്യത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.വെന്നിക്കോട് സ്വദേശിയായ പടക്കം പ്രദീപ് എന്നറിയപ്പെടുന്ന മണലിവിളവീട്ടിൽ പ്രദീപ് (37), കാറാത്തല സ്വദേശിയായ ആർ.കെ. നിവാസിൽ കിരൺദാസ് (37) എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 26-ന് വൈകിട്ട് മൂന്നുമണിയോടെ കാറാത്തല ലക്ഷംവീട് കോളനിയിലെ ശ്യാമളാലയത്തിൽ താമസിക്കുന്ന മീൻകച്ചവടക്കാരനായ അജീഷ് (37)യുടെ വീട്ടിലെത്തിയ പ്രതികൾ വെട്ടുകത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് കേസ്.
ബഹളം കേട്ട് പുറത്തിറങ്ങിയ അജീഷിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അജീഷ് സമയോചിതമായി വാതിൽ അടച്ചതിനാൽ വെട്ട് വാതിലിൽ പതിക്കുകയായിരുന്നു. തുടർന്ന് അടുക്കളവാതിൽ വഴി പുറത്തിറങ്ങിയ അജീഷ് സമീപത്തെ കുടുംബവീട്ടിൽ അഭയം പ്രാപിച്ചതായും പോലീസ് അറിയിച്ചു.

അന്വേഷണത്തിൽ, വർഷങ്ങൾക്കുമുമ്പ് പ്രതികളുടെ സുഹൃത്തായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ അജീഷും സഹോദരൻ അജിത്തും പ്രതികളായിരുന്നതാണ് ആക്രമണത്തിന് പിന്നിലെ വൈരാഗ്യമെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തുടർന്ന് ഇരുവർക്കുമെതിരെ പ്രതികൾ വധഭീഷണി മുഴക്കിയിരുന്നു വെന്നും പോലീസ് വ്യക്തമാക്കി.
ഇതിനിടെ, 2025-ൽ സ്വന്തം ജ്യേഷ്ഠൻ അജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അജീഷ് പ്രതിയായതോടെ പ്രതികളുടെ വൈരാഗ്യം അജീഷിനോട് മാത്രമായി കേന്ദ്രീകരിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ വർക്കല പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായ പടക്കം പ്രദീപിനെതിരെ വർക്കല പോലീസ് സ്റ്റേഷനിൽ മാത്രം പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ടെന്നും കാപ്പാ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രണ്ടാം പ്രതിയായ കിരൺദാസും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വർക്കല പോലീസ് വ്യക്തമാക്കി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …