
വർക്കല: പൂർണ്ണ എജുക്കേഷൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എട്ടാമത് പൂർണ്ണ പുരസ്കാരത്തിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ വി. എം. സുധീരനെ തെരഞ്ഞെടുത്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. പി. കെ. സുകുമാരനാണ് ഇക്കാര്യം അറിയിച്ചത്.
പാർലമെന്ററി വ്യാമോഹങ്ങൾക്കതീതമായി സംശുദ്ധ രാഷ്ട്രീയജീവിതം നയിക്കുകയും, പൊതുപ്രവർത്തനരംഗത്ത് വരുംതലമുറയ്ക്ക് മാതൃകയായ വ്യക്തിത്വമായി നിലകൊള്ളുകയും ചെയ്യുന്ന നേതാവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുധീരനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.

ഡോ. എസ്. ജയപ്രകാശ്, ജി. പ്രിയദർശനൻ, ഡോ. ജയരാജ് എന്നിവർ അംഗങ്ങളായ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പൂർണ്ണ എജുക്കേഷൻ ഫൗണ്ടേഷന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരത്തിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടും.
ജൂലൈ 7-ന് (ചൊവ്വാഴ്ച) വൈകിട്ട് 3 മണിക്ക് എം.ജി.എം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. ഡോ. പി. കെ. സുകുമാരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വർക്കല എം.എൽ.എ അഡ്വ. വി. ജോയി മുഖ്യപ്രഭാഷണം നടത്തും.ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ കുമാർ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ്, ഡോ. എസ്. ജയപ്രകാശ്, ഡോ. സജിത് വിജയരാഘവൻ, ഡോ. എസ്. പൂജ, എം. ജി. കെ. പിള്ള എന്നിവർ ചടങ്ങിൽ സംസാരിക്കും.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …