Breaking News

വർക്കലയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു.

വർക്കല : ഇന്ന് രാത്രി(വെള്ളി) 8.30 യോട് കൂടി ഹെലിപ്പാടിന്‌ സമീപം മംഗ്ലാവ് മുക്കിലാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന ബൈക്ക് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഇടവ വെൺകുളം ഉഷസ്സിൽ ഗോപകുമാർ മകൻ അനന്തപത്മനാഭൻ (21) , കാപ്പിൽ കണ്ണാമൂട് അമ്മുഭവനിൽ ബൈജു.ബി ( 52) എന്നിവ രാണ് മരണപ്പെട്ടത്. അമിത വേഗത്തിൽ അനന്തപത്മനാഭൻ സഞ്ചരിച്ച ബൈക്ക് ആണ് എതിർ ദിശയിൽ വന്ന ബൈജുവിനെ ഇടിച്ചു തെറിപ്പിച്ചത്. ഡയറി ഡവലപ്‌മെന്റ് ഡിപ്പാർമെന്റിൽ സീനിയർ ക്ലർക്ക് ആണ് മരണപ്പെട്ട ബൈജു.

Related posts

Leave a Reply

Your email address will not be published. Required fields are marked *