

ഇംഫാല്‍: മണിപ്പുരില്‍ ശമനമില്ലാതെ സംഘര്‍ഷം. ഇന്നലെയും ഇംഫാല്‍ വെസ്റ്റിലെ ന്യൂ കെയ്തല്‍മാന്‍ബിയില്‍ രണ്ട് വീടുകള്‍ കലാപകാരികള്‍ അഗ്നിക്കിരയാക്കി. സുരക്ഷാ സേനയും കലാപകാരികളും തമ്മില്‍ രാത്രി വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് കലാപകാരികള്‍ രാത്രി 10 മണിയോടെ വീടുകള്‍ക്ക് തീയിട്ടത്. വെടിവയ്പ്പിനു പിന്നാലെ അക്രമികള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപെട്ടതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ആക്രമണത്തിനു പിന്നില്‍ മെയ്‌തെയ് വിഭാഗക്കാരാണെന്നു കുക്കി സംഘടനകള്‍ ആരോപിച്ചു. മേയ് 3നാണ് മണിപ്പുരില്‍ മെയ്‌തെയ് കുക്കി വിഭാഗക്കാര്‍ തമ്മില്‍ സംഘര്‍ഷമാരംഭിച്ചത്. കലാപത്തില്‍ 175 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 50,000ത്തിലേറെപ്പേര്‍ പലായനം ചെയ്തു. നൂറുകണക്കിനു വീടുകളും ആരാധനാലയങ്ങളും അഗ്‌നിക്കിയായി. ഇന്റര്‍നെറ്റ് പലതവണ റദ്ദാക്കിയ സംസ്ഥാനത്ത് വിദ്യാഭ്യാസം, തൊഴില്‍ ഉള്‍പ്പെടെ എല്ലാ മേഖലയെയും കലാപം ബാധിച്ചു.
