Breaking News

തമിഴ്‌നാട്ടില്‍ പോലീസ് എന്‍കൗണ്ടര്‍: രണ്ട് ഗുണ്ടാ നേതാക്കളെ വെടിവച്ച് കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടാ നേതാക്കള്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട് തിരുവള്ളൂര്‍ സോലവാരത്തിന് അടുത്താണ് ഏറ്റുമുട്ടല്‍ നടന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് കൊല്ലപ്പെട്ട രണ്ട് ഗുണ്ടാ നേതാക്കളും. കുപ്രസിദ്ധ ഗുണ്ടായ ബോംബ് ശരവണന്റെ സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ മുത്തുശരവണന്‍ അണ്ണാ ഡി.എം.കെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. ഇന്ന് പുലര്‍ച്ചെ 3.30നാണ് പൊലീസും ഗുണ്ടകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ഒട്ടേറെ കേസുകളില്‍ പ്രതികളായ ഇരുവര്‍ക്കുമായി കുറച്ചു നാളുകളായി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനായി ആവടി സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിലാണു സതീഷും മുത്തുശരവണനും തിരുവള്ളൂരിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലുണ്ടെന്നു കണ്ടെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *