Breaking News

ഹമാസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

ജറുസലം: ഹമാസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഹമാസ് അംഗങ്ങളെ മരിച്ച മനുഷ്യരെന്നും നെതന്യാഹു വിശേഷിപ്പിച്ചു. ടി.വിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഹമാസിനെതിരെ നടത്തിയ യുദ്ധപ്രഖ്യാപനത്തില്‍നിന്ന് പിന്നോട്ടില്ലെന്നതിന്റെ സൂചനയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വാക്കുകള്‍. ”ഹമാസ് എന്നാല്‍ ദായേഷ് ആണ്. ലോകം ദായേഷിനെ അവസാനിപ്പിച്ചതു പോലെ ഞങ്ങള്‍ ഹമാസിനെ ഇല്ലാതാക്കും. ഹമാസിലെ എല്ലാ അംഗങ്ങളും മരിച്ച മനുഷ്യരാണ്” ബെന്യാമിന്‍ പറഞ്ഞു.

ആഗോള ഭീകര സംഘടനയായ ഐ.എസ് ഗള്‍ഫ് മേഖലകളില്‍ ദായേഷ് എന്നാണ് അറിയപ്പെടുന്നത്. ഐ.എസിനെ ദായേഷ് എന്നു വിളിക്കണമെന്ന് നേരത്തേ ഇന്ത്യയും ആഭ്യന്തര സുരക്ഷാ വിഭാഗങ്ങള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഭൂമുഖത്തുനിന്നു ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി. യുദ്ധപ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേലില്‍ പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സ്, പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവരുള്‍പ്പെട്ട ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചു. യുദ്ധകാര്യങ്ങള്‍ സംയുക്തമായി കൈകാര്യം ചെയ്യാനാണു രാഷ്ട്രീയമായി രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *