

ഗാസ: ഇസ്രയേല്‍ തുടക്കം മാത്രമെന്നും ലോകത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്നും ഭീകര സംഘടനയായ ഹമാസ്. ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍സഹര്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യം ലോകത്തെ അറിയിച്ചത്. ”ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേല്‍. ഈ ഭൂമി മുഴുവന്‍ ഞങ്ങളുടെ നിയമത്തിനു കീഴിലാകും. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവില്‍ വരും. അനീതിയോ അടിച്ചമര്‍ത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീന്‍ ജനതയ്ക്കും അറബ് വംശജര്‍ക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും”- എന്നാണ് മഹ്‌മൂദ് അല്‍സഹര്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

അതേസമയം, ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മുഹമ്മദ് ദായിഫ്(58) ആണെന്ന വാര്‍ത്തകളും പുറത്തുവന്നു. അല്‍ അക്‌സ പള്ളിയില്‍ 2021ല്‍ ഇസ്രയേല്‍ നടത്തിയ റെയ്ഡിനുള്ള മറുപടിയായിട്ടായിരുന്നു ഭീകരാക്രണമെന്നാണ് ഹമാസ് ടി.വി ചാനലിലൂടെ ദായിഫ് വെളിപ്പെടുത്തിയത്. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാന്‍ പോലും ഈ ആക്രമണത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. 2014ല്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ ദായിഫിന്റെ ഭാര്യയും 7 മാസം പ്രായമുള്ള മകനും 3 വയസ്സ് പ്രായമുള്ള മകളും കൊല്ലപ്പെട്ടിരുന്നു.

