Breaking News

കല്ലട ട്രാവല്‍സ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് മരണം

പാലക്കാട്: ചെന്നൈയില്‍നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ദീര്‍ഘദൂര ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 മരണം. കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് അപകടത്തില്‍ പെട്ടത്. ഒറ്റപ്പാലത്തിനടുത്ത് തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. അപകടം നടക്കുന്ന സമയത്ത് ബസില്‍ 38 യാത്രക്കാരാണുണ്ടായിരുന്നത്. മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാള്‍. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒറ്റപ്പാലം എം.എല്‍.എ സ്ംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവില്‍ തന്നെ മറിയുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും ബസിനടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *