

കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് കിടപ്പുരോഗികളുടേയും കുടുംബാംഗങ്ങളുടേയും സംഗമം ‘ഓര്‍മ്മ’ ശ്രദ്ധേയമായി. നഗരൂര്‍ പഞ്ചായത്ത്, നഗരൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവ സംയുക്തമായാണ് പാലിയേറ്റീവ് കിടപ്പുരോഗികളുടേയും കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിച്ചത്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അധ്യക്ഷത വഹിച്ചു.

നഗരൂര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും, പാലിയേറ്റീവ് കിടപ്പുരോഗികളുടെ കുടുംബത്തിനുമായി കേരളീയം സ്‌പോണ്‍സര്‍ ചെയ്ത 312 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും സംസ്ഥാനതല മത്സര വിജയികളെയും അനുമോദിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.സരിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, ബ്ലോക്ക് പഞ്ചായത്തംഗം കുമാരി ശോഭ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ അനില്‍കുമാര്‍, ചെയര്‍പേഴ്‌സണ്‍ എ.എസ്.വിജയലക്ഷ്മി, പഞ്ചായത്തംഗങ്ങളായ എം.രഘു, ലാലി ജയകുമാര്‍, ആര്‍.എസ്.സിന്ധു, എന്‍.അനി, നിസാമുദ്ദീന്‍ നാലപ്പാട്ട്, അനോബ് ആനന്ദ്, ആര്‍.സുരേഷ് കുമാര്‍, ആര്‍.എസ്.രേവതി, കെ.ശ്രീലത, ഉഷ. ബി.യു.അര്‍ച്ചന, പഞ്ചായത്ത് സെക്രട്ടറി ആര്‍.എസ്.ഷീജ, എന്‍.നസീമ, എസ്.എസ്.സ്മൃതി തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.ബി.അനശ്വരി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നസീര്‍ നന്ദിയും പറഞ്ഞു.

