

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയില്‍ രണ്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രാജിവച്ചു. ചെറുവള്ളിമുക്ക് കൗണ്‍സിലര്‍ വി.പി.സംഗീതാറാണി, തോട്ടവാരം കൗണ്‍സിലര്‍ ഷീല എ.എസ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവതെന്നാണ് ഇവരുടെ വിശദീകരണം. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് രണ്ട് കൗണ്‍സിലര്‍മാരും നഗരസഭ സെക്രട്ടറി അരുണിന് രാജി സമര്‍പ്പിച്ചത്. ഇവരുടെ രാജി സ്വീകരിച്ചതായും രാജിക്കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുത്തതായും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി.



നഗരസഭ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന് 18 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ രാജി നിലവില്‍ നഗരസഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. കോണ്‍ഗ്രസിന് ആറും ബി.ജെ.പി.ക്ക് ഏഴും അംഗങ്ങളാണുള്ളത്. അതേസമയം, ബി.ജെ.പി കൗണ്‍സിലര്‍മാരുടെ രാജിക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കമാണെന്നും സൂചനകളുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ പാര്‍ട്ടിയിലെ പടലപ്പിണക്കം കൂടുതല്‍ അംഗങ്ങളുടെ രാജിയിലേക്ക് നീളുന്ന സാഹചര്യമുണ്ടായാല്‍ അത് കടുത്ത ത്രികോണ മത്സരം നടക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചേക്കും.

