Breaking News

സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടിയുമായി ജനമൈത്രി

തിരുവനന്തപുരം: ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് മാര്‍ച്ച് 2,3 തീയതികളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജ്വാല 2.0 എന്ന പേരിലാണ് കേരളത്തിലെ 20 പോലീസ് ജില്ലകളിലും സൗജന്യമായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് tinyurl.com/jwala2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷവും കേരള പോലീസ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു. വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 04712318188 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *