Breaking News

യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ

കിളിമാനൂർ : യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ. ചൂട്ടയിൽ, വർത്തൂർ ക്ഷേത്രത്തിന് സമീപം കാവുങ്ങൽ വീട്ടിൽ ശ്രീക്കുട്ടൻ (24), വട്ടവിള വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന സുജിത്ത് (23) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക് കീഴ്മണ്ണടി ആറിന് സമീപം വച്ചായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു. തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചു. സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മൺവെട്ടികൈ കൊണ്ട് ജയകുമാറിന്റെ തലക്കടിച്ച് വീഴ്ത്തുകയും പ്രതികൾ ചേർന്ന് തറയിലിട്ട് ക്രൂരമായി മർദ്ദിച്ചു. അടിയേറ്റ് തലയോട്ടി പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിക്കുകയും മർദ്ദനത്തിൽ പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ജയകുമാറിനെ ഉടൻ തന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ പ്രതികളെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശപ്രകാരം കിളിമാനൂർ എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, രാജികൃഷ്ണ, ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *