

വർക്കല : പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിലെ വനിതാവേദി ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു. പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് : റജൂല വിജയൻ, സെകട്ടറി: ആനിപവിത്രൻ, വൈസ് പ്രസിഡന്റ്: സുജാത.കെ.ജി,
ജോയിന്റ് സെക്രട്ടറി: സുകന്യ.എ, കൺവീനർ: ബിന്ദു. എൻ.എസ്, പി.ആർ. ഒ: രേവതി, ഓഫീസ് ഇൻ ചാർജ്: കാവ്യഉണ്ണി .ആർ
എന്നിവരെ പൊതുയോഗo തെരഞ്ഞെടുത്തു. ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് വരണാധികാരിയായിരുന്നു. ഗ്രന്ഥശാല പ്രസിഡന്റ് എം. രവീന്ദ്രൻ , ആർ.രേണുക എന്നിവർ സംസാരിച്ചു. കേരള വനിതാകമ്മീഷന്റെയും കേരളാ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും അംഗീകാരത്തോടെയാണ് വനിതാവേദി പ്രവർത്തിക്കുന്നത്


