Breaking News

സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരം എന്ന വ്യാജേന കഞ്ചാവ് കടത്ത്: ഒഡീഷ സ്വദേശി പിടിയിൽ

ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് കടത്തികൊണ്ട് വന്ന് വിൽപ്പന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരൻ എക്സൈസിന്റെ പിടിയിൽ. ഒഡീഷ, കാൻന്ദമാൽ സ്വദേശി സൂര്യ മാലിക്ക് (ഛോട്ടൂ) (29) എന്നയാളാണ് പിടിയിലായത്.
ഇയാളുടെ പക്കൽ നിന്ന് പോളിത്തീൻ കവറുകളിൽ പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിച്ച വച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ആകെ രണ്ട് കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാരനായ ഒരാൾ സുഗന്ധ ദ്രവ്യ വസ്തുക്കളുടെ മറവിൽ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരം സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് (സീസ്) തലവൻ അസ്സി. കമ്മീഷണർ ടി.അനികുമാറിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസ്സി. കമ്മീഷണറുടെ മേൽ നോട്ടത്തിലുള്ള പ്രത്യേക സംഘവും എക്സൈസ് ഇന്റലിജൻസും ആലുവ എക്സൈസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ആലുവ റേഞ്ച് ഇൻസ്പെക്ടർ എം സുരേഷ്, ഐബി പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, മൂന്നാർ സർക്കിൾ സിഇഒ കെ.എൻ. സിജുമോൻ, ആലുവ റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ ടി.പി. പോൾ, സി.എൻ.രാജേഷ്, സിഇഒമാരായ ഒ.എസ്. ജഗദീഷ്, എം.ടി.ശ്രീജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *