Breaking News

ബംഗാളില്‍ ബി.ജെ.പിയെ മറികടന്ന് തൃണമൂലിന് നേരിയ മുന്‍തൂക്കം

കൊല്‍ക്കത്ത: ശക്തമായ മത്സരം നടക്കുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഒപ്പത്തിനൊപ്പം മുന്നേറിയിരുന്നു. എന്നാല്‍ നിലവില്‍ തൃണമൂല്‍ ബി.ജെ.പിയെക്കാള്‍ അല്‍പം മുമ്പിലാണ്. 284 സീറ്റുകളിലെ ഫലസൂചനകളില്‍ 151 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 127 സീറ്റുകളില്‍ ലീഡുമായി ബി.ജെ.പി തൊട്ടുപിന്നില്‍തന്നെയുണ്ട്.
അതേസമയം, ബംഗാളില്‍ മമത ബാനര്‍ജിയുടെ നില നിലവില്‍ അല്‍പം പരുങ്ങലിലാണ്. മമത മത്സരിക്കുന്ന നന്ദിഗ്രാമില്‍ രണ്ടു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മമത ബാനര്‍ജി പിന്നിലാണ്. ബിജെപിയിലേക്ക് ചേക്കേറിയ മമതയുടെ പഴയ വിശ്വസ്തന്‍ കൂടിയായ സുവേന്ദു അധികാരി ഇവിടെ 4997 വോട്ടിനു മുന്നില്‍. വന്‍ വിജയം ലക്ഷ്യമിട്ടാണ് ബി.ജെ.പി ബംഗാളില്‍ മത്സരിക്കുന്നത്. മമത ബാനര്‍ജി ലക്ഷ്യമിടുന്നത് ഹാട്രിക് വിജയവും. കോണ്‍ഗ്രസ്-ഇടത് സഖ്യവും നാലിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *